സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളുടെ കാര്യത്തില്‍ സിനിമയും ഒട്ടും പിറകിലല്ലെന്ന് വരലക്ഷ്മി ശരത്കുമാര്‍. യാത്രക്കിടെ മലയാള നടി അക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകളുടെ സുരക്ഷിതത്വത്തിനും സ്വാതന്ത്യത്തിനും വേണ്ടി താന്‍ നേതൃത്വം നല്‍കുന്ന 'സേവ് ശക്തി' ക്യാമ്പയിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. 

എല്ലാ തൊഴില്‍ മേഖലയിലെയും പോലെ സിനിമയിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും അതെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്. സിനിമ എന്നാല്‍ പുരുഷ മേധാവിത്വത്തിന്റെ ലോകമാണ്. അവിടെ സ്ത്രീകള്‍ ശബ്ദമുയര്‍ത്താറില്ല- വരലക്ഷ്മി പറയുന്നു. 

താലൂക്ക് തലത്തില്‍ മഹിളാ കോടതികള്‍ സജീവമാക്കുക എന്നതാണ് 'സേവ് ശക്തി'യുടെ പ്രധാന അജണ്ടയെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.