ലോകത്തിലെ ഏറ്റവും സെക്‌സിയായ പുരുഷനായി പീപ്പിള്‍സ് മാഗസിന്‍  ബ്രിട്ടീഷ് നടനായ ഇദ്രിസ് എല്‍ബയെ തിരഞ്ഞെടുത്തു. 46 കാരനായ ഇദ്രീസ് എച്ച്.ബി.ഒ യുടെ ദ വയര്‍ എന്ന പരമ്പരയിലൂടെയാണ് ശ്രദ്ധേയനായത്.

ജെയിംസ് ബോണ്ട് സീരിസിലെ അടുത്ത നായകനാണ് ഇദ്രിസ് എന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. 

മാഗസിന്റെ പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് ഇദ്രിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ജിവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സിയസ്റ്റ് പുരുഷനായി തന്നെ തെരഞ്ഞെടുക്കാന്‍ തനിക്കുവേണ്ടി വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

g

സ്വീറ്റ് സൂപ്പര്‍സ്റ്റാര്‍ എന്നുപറഞ്ഞാണ് മാഗസിന്‍ ഇദ്രിസ് എല്‍ബയെ അവതരിപ്പിച്ചിരിക്കുന്നത്. 

തോര്‍, മണ്ടേല ലോങ് വോക്ക് ടു ഫ്രീഡം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നെല്‍സന്‍ മണ്ടേലയായുള്ള പ്രകടനത്തിലൂടെ ഇദ്രീസിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.

കറുത്തതു കൊണ്ടും മെലിഞ്ഞതു കൊണ്ടും ചെറുപ്പത്തില്‍ ഏറെ കളിയാക്കലുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ ആദരിക്കുമ്പോള്‍ ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

സോര്‍ട്ടഡ്, ബൊഫല്ലോ സോള്‍ജിയേഴ്‌സ്, വണ്‍ ലവ്, ദ ഗോസ്പല്‍, സംടൈംസ് ഇന്‍ ഏപ്രില്‍, ഡാഡീസ് ലിറ്റില്‍ ഗേള്‍സ്, അമേരിക്കന്‍ ഗംങ്സ്റ്റര്‍, ദിസ് ക്രിസ്മസ്, ദ അണ്‍ബോണ്‍, ദ ലൂസേഴ്‌സ്, ഗോസ്റ്റ് റൈഡര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ ദ ഗവര്‍ണര്‍, ഫാമിലി അഫയേഴ്‌സ്, ഗേള്‍ ഫ്രണ്ട്‌സ്, ലൂതര്‍, ദ ഓഫീസ്, ദ ബിഗ് സി, ജോണി സീറോ, ഗറില്ല, ഇന്‍ ദ ലോങ് റണ്‍ തുടങ്ങിയ ടിവി പരമ്പരകളിലും ഇദ്രീസ് അഭിനയിച്ചിട്ടുണ്ട്. 

ContentHighlights: IdrisElba, sexy man in the world alive, james bond movie, peoples magazine cover