ഫുട്ബോൾ കമന്റേറ്ററായി കല്യാണി; 'ശേഷം മൈക്കിൽ ഫാത്തിമ' ഫസ്റ്റ് ലുക്ക് പോസ്റ്റർ


ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

ശേഷം മൈക്കിൽ ഫാത്തിമയുടെ പോസ്റ്റർ

കല്യാണി പ്രിയദർശൻ നായികയായെത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ടൈറ്റിൽ പോസ്റ്റർ ടോവിനോ തോമസും കീർത്തി സുരേഷും സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്.

മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Content Highlights: Kalyani Priyadarshan, Malayalam Movie, Manu C Kumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented