സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി


വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈശാലി ടക്കർ | ഫോട്ടോ: www.instagram.com/misstakkar_15/

ന്യൂഡൽഹി: ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ ഇവരെ കാണുന്നത്.



വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015-ൽ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കർ അഭിനയരം​ഗത്തെത്തുന്നത്. ബി​ഗ് ബോസ് താരം നിഷാന്ത് മൽക്കാനി നായകനായ രക്ഷാബന്ധൻ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: serial actress vaishali takkar passed away, Sasural Simar Ka, Yeh Rishta Kya Kehlata Hai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented