-
അന്തരിച്ച ടിവി സീരിയൽ നടൻ സമീർ ശർമ സുശാന്ത് സിങ്ങിന്റെ മരണത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചും പങ്കുവെച്ച പോസ്റ്റുകൾ വീണ്ടും വൈറലാവുകയാണ്. സുശാന്തിന്റെ മരണം നിങ്ങളെ അസ്വസ്ഥനാക്കിയിരുന്നുവെങ്കിൽ മാത്രം തുടർന്നു വായിക്കുക എന്ന ആമുഖത്തോടെയാണ് പോസ്റ്റുകളുടെ തുടക്കം.
മാനസികാരോഗ്യത്തെക്കുറിച്ചാണ് അതിലൊരു പോസ്റ്റ്. 'വിഷാദം ബാധിച്ച ഒരു വ്യക്തി അയാളുടെ ജീവൻ വെടിയുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സുശാന്ത് ഒരു ഭീരു ആയിരുന്നുവെന്ന് നിങ്ങൾ കരുതരുത്. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളോ സമ്മർദ്ദമോ അല്ല. അദ്ദേഹത്തിനുള്ളിലെ പിശാച് അലറിവിളിക്കുന്നത് നിർത്തിയിട്ടുണ്ടാകില്ല. അസഹ്യമായ വേദനയോടെ ആ വിളി തുടർന്നുകൊണ്ടേയിരിക്കുകയാവും.' എന്നിങ്ങനെ പോകുന്നു വരികൾ.
നടൻ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നത് എന്നു സൂചിപ്പിക്കുംവിധത്തിലുള്ളവയാണ്ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കണ്ടെത്തിയ ചില പോസ്റ്റുകൾ.
സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം ഹസീ തോ ഫസീ, ഇത്തേഫാഖ് തുടങ്ങിയ സിനിമകളിലും സമീർ അഭിനയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..