ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് സെന്തില്‍ കൃഷ്ണ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമായ 'ഉടുമ്പിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥപറയുന്ന ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പുറത്തു വന്നിരിക്കുകയാണ്. 

സെന്തിലിന് പുറമേ ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവരും  പോസ്റ്ററിലുണ്ട്. പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് പിന്നാലെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഉടുമ്പ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്‌സെന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു.

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ്, ശക്തി ശരവണന്‍ എന്നിവരാണ് സംഘട്ടന സംവിധാനം.. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന-രാജീവ് ആലുങ്കല്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Senthil Krishna, Udumbu Movie, Kannan Thamarakulam, first look poster