സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മലയാള വീഡിയോ കാസറ്റ് സിനിമ വീണ്ടും വെള്ളിത്തിരയിലെത്തുന്നു


ഒരുമണിക്കൂറും നാല്പത് മിനിറ്റും ദൈർഘ്യമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ ഏറെ പ്രയാസപ്പെട്ടു.

ഉറങ്ങാത്തവർ ഉണരാത്തവർ എന്ന സിനിമയുടെ ഛായാ​ഗ്രാ​ഹകൻ ആസാദും നടൻ എം. സോമനാഥനും

സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മലയാളം വീഡിയോ കാസറ്റ് സിനിമ വീണ്ടും പ്രദർശനത്തിനെത്തുന്നു. കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഉത്സാഹഫലമായി 36 വർഷം മുൻപ് പിറന്ന ഉറങ്ങാത്തവർ ഉണരാത്തവർ എന്ന സിനിമയാണ് വീണ്ടും പ്രദർശിപ്പിക്കുന്നത്. ഒരു സിനിമാക്കഥ പോലെ തന്നെയാണ് ഈ സിനിമയുടെ പുനർജന്മത്തിന്റെയും കഥ.

1986 നവംബർ മൂന്ന് മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ഉറങ്ങാത്തവർ ഉണരാത്തവർ എന്ന സിനിമ വി.എച്ച്.എസ് ഫോർമാറ്റിലുള്ള ആദ്യമലയാള സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് നേടി. ഇന്ത്യൻ സർവകലാശാലകളുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരുപറ്റം അധ്യാപകേതര ജീവനക്കാർ ചലച്ചിത്ര പഠനവേദി രൂപീകരിച്ചതും സിനിമ നിർമിച്ചതും. ആ കൂട്ടായ്മയാണ് കാലിക്കറ്റ് സർവകലാശാലയിലെ വാഴ്സിറ്റി വീഡിയോ വിഷൻ.

വീഡിയോ കാസറ്റിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയ ഉറങ്ങാത്തവർ ഉണരാത്തവർ എന്ന സിനിമ പുതിയ തലമുറയ്ക്ക് മുന്നിൽ വീണ്ടും പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് അണിയറക്കാർ. പരിമിതികൾക്കുള്ളിൽ നിർമിച്ച സിനിമയായിരുന്നു ഉറങ്ങാത്തവർ ഉണരാത്തവർ എന്ന് ചിത്രത്തിലഭിനയിച്ച എം.സോമനാഥൻ പറഞ്ഞു. വളരെ നല്ല അനുഭവമായിരുന്നു ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മണിയൂർ ബാലന്റെ തെരുവ് എന്ന കഥയിൽ നിന്ന് സർവകലാശാലാ ജീവനക്കാരായ ആസാദും എൻ.ബി. പ്രഭാകരനും ചേർന്നപ്പോൾ തിരക്കഥ രൂപംകൊണ്ടു. അന്നത്തെ കാലിക്കറ്റ് വൈസ് ചാൻസലർ ടി.എൻ. ജയചന്ദ്രനുൾപ്പെടെ സിനിമയെ സ്നേഹിച്ച ഒരുകൂട്ടമാളുകൾ കൂടെ നിന്നു. സർവകലാശാലയിലെ തോട്ടക്കാരനായിരുന്ന പി.ടി ദാമോദരൻ നമ്പ്യാരായിരുന്നു നിർമാതാവ്.

ഒരുമണിക്കൂറും നാല്പത് മിനിറ്റും ദൈർഘ്യമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ ഏറെ പ്രയാസപ്പെട്ടു. ബോർഡം​ഗങ്ങൾക്ക് സിനിമ കാണാനുള്ള സാമ​ഗ്രികളെല്ലാം വാടകയ്ക്കെടുത്ത് നൽകിയ സംഭവം ഛായാ​ഗ്രാഹകനായ ആസാദ് ഇന്നും ഓർക്കുന്നു. വിഡിയോ സെൻസർ ചെയ്യാൻ കൊടുക്കുമ്പോൾ ഇത് സർട്ടിഫിക്കറ്റ് നമ്പർ ഒന്നാകുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റ് അന്ന് പോസ്റ്റലായി അയച്ചുതരികയായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.

വി.സി.ആർ വഴി ചിത്രം ​ഗ്രാമങ്ങൾതോറും പ്രദർശിപ്പിച്ച് അണിയറപ്രവർത്തകർ പുതുമാതൃക തീർത്തു. മലയാളമാധ്യമങ്ങളെല്ലാം സിനിമയിലെ പുതിയ മാറ്റത്തെ തിരിച്ചറിഞ്ഞു. പ​ക്ഷേ മൊബൈൽ ഫോണിൽപ്പോലും സിനിമയെടുക്കാവുന്ന കാലമെത്തിയപ്പോൾ ഉറങ്ങാത്തവർ ഉണരാത്തവർ വീഡിയോ കാസറ്റുകളിൽ ഉറങ്ങിക്കിടപ്പായിരുന്നു. സിനിമ എഡിറ്റ് ചെയ്യാനും സാങ്കേതികമാറ്റങ്ങൾ വരുത്താനും കൂടുതൽ കാണികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനും ആസാദ് ഏറെ പരിശ്രമിച്ചു.

ഈ സിനിമയുടെ പ്രധാനികളായി നിന്ന ഭൂരിഭാ​ഗംപേരും ഇന്ന് ജീവിച്ചിരിപ്പില്ല. ജൂൺ ആറിന് സർവകലാശാലാ ​ഗാന്ധി ചെയറിലാണ് പ്രദർശനം പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

Content Highlights: sensor cirtificate, urangathavar unarathavar movie re release, calicut university

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented