Senna Hegde
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണങ്ങളും ചര്‍ച്ചയാകുന്നതിനിടെ ചിത്രീകരണസെറ്റില് പെരുമാറ്റച്ചട്ടം നടപ്പാക്കി സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം.
കാഞ്ഞങ്ങാട്ട് ചിത്രീകരണം നടക്കുന്ന '1744 വൈറ്റ് ഓള്‍ട്ടോ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം നടപ്പാക്കിയത്.
സെറ്റിലെ അഭിനേതാക്കള്‍ക്കും സംഘാംഗങ്ങള്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക/നിയമ നടപടിയെടുക്കാന്‍ നാലുപേരടങ്ങിയ ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിച്ചു. എക്സിക്യുട്ടീവ് നിര്‍മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായി നിര്‍മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരടങ്ങിയതാണ് സമിതി.
Content Highlights: Senna Hegde, producers set ICC to address sexual harassment on sets of movie ‘1744 White A
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..