.jpg?$p=430c1f1&f=16x10&w=856&q=0.8)
1744 White Alto character poster
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെയുടെ രണ്ടാമത്തെ മലയാളം ചിത്രം 1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ധീന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 1744 വൈറ്റ് ആള്‍ട്ടോ 18 ദിവസങ്ങള്‍ കൊണ്ട് കാഞ്ഞങ്ങാട് ആണ് ചിത്രീകരിച്ചത്. സെന്ന ഹെഗ്ഡെയുടെ ഇതിന് മുന്പിറങ്ങിയ തിങ്കളാഴ്ച നിശ്ചയം സിനിമാ ആസ്വാദകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച സ്വീകാര്യതയും പ്രശംസയും നേടിയിരുന്നു.
1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ പ്രമുഖരായ കലാകാരന്മാരുടെ പട്ടികയുണ്ട്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സെന്ന ഹെഗ്ഡെ, അര്ജുനന് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കുന്നതിനൊപ്പം ക്യാമറയും ശ്രീരാജ് രവീന്ദ്രന് നിര്‍വഹിക്കുന്നു.
ഹരിലാല്‍ കെ രാജീവ് എഡിറ്റര്‍, സംഗീതം മുജീബ് മജീദ്, മെല്‍വി ജെ വസ്ത്രാലങ്കാരം, മേക്കപ്പ്. രഞ്ജിത്ത് മണലിപ്പറമ്പില്‍. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
Content Highlights: Senna Hegde 1744 White Alto sharafudheen character poster
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..