ധനുഷിനെ നായകനാക്കി ശെൽവരാഘവൻ ഒരുക്കുന്ന ആയിരത്തിൽ ഒരുവൻ 2 പ്രഖ്യാപന സമയം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നുവെങ്കിലും ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാർത്തകൾ പ്രചരിച്ചു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് സെൽവരാഘവൻ.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കും മറ്റുമായി കോടികൾ ചെലവായെന്നും ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വലിയ ബജറ്റ് ആകും എന്നതിനാൽ ചിത്രം നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു എന്നായിരുന്നു വാർത്തകൾ.

എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിർമ്മാതാവ് എന്നും പറഞ്ഞു തരൂ. ശെൽവരാഘവൻ ട്വീറ്റ് ചെയ്തു.

selvaragavan

2010 ലാണ് ആയിരത്തിൽ ഒരുവൻ റിലീസായത്. കാർത്തി, പാർത്ഥിപൻ, ആൻഡ്രിയ, റീമ സെൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചോളസാമ്രാജ്യത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ചോളസാമ്രാജ്യത്തിന്റെ പിൻതലമുറക്കാരും പരിഷ്കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

content highlights : selvaraghavan reacts to newses on dhanush starrer Ayirathil Oruvan 2