പാലക്കാട് ചിറ്റൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും ഫോറന്‍സിക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു മടങ്ങുകയായിരുന്നു ടോവിനോ തോമസ്. അതിനിടെ ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ താരത്തിന് ചുറ്റും കൂടിയപ്പോള്‍. പത്തുമിനിറ്റോളം ആരാധകര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ടൊവിനോ അവിടെ നിന്നും മടങ്ങിയത്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഫോറന്‍സിക്കില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക്ക് ഓഫീസറുടെ വേഷമാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്.

 

Content Highlights: selfie time with Tovino Thomas, Forensic Film