ന്ത്യന്‍ സംഗീത ലോകത്തെ അതുല്യ പ്രതിഭയായ എ.ആര്‍ റഹ്മാന് ലോകമെങ്ങും ആരാധകരുണ്ട്. ഇപ്പോഴിതാ പോപ് താരം സെലിന ഗോമസും എ.ആര്‍ റഹ്മാന്റെ ആരാധികയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്. എആര്‍ റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നു വ്യക്തമാക്കിയിരിക്കുകയാണ് സെലിന. 

താന്‍ നിരവധി ഇന്ത്യന്‍ സംഗീതജ്ഞരുടെ വര്‍ക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ആകര്‍ഷിച്ചത് റഹ്മാന്റെ സംഗീതം ആണെന്നു പറഞ്ഞിരിക്കുകയാണ് സെലിന. '' എ ആര്‍ റഹ്മാന്റെ വര്‍ക്കുകള്‍ എനിക്കിഷ്ടമാണ്. അദ്ദേഹം ഇന്ന് ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന താരമാണ്. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമാകാനോ പാടാനോ ഞാന്‍ ആഗ്രഹിക്കുന്നു. ബോളിവുഡ് സിനിമയ്ക്കു വേണ്ടി പാടാന്‍ കഴിഞ്ഞാല്‍ സന്തോഷം''- സെലിന പറഞ്ഞു.

പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ രാഗങ്ങളും ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന റഹ്മാന്റെ കഴിവിനെയും സെലിന അഭിനന്ദിച്ചു. എന്നാല്‍ സെലിനയ്ക്കു ബോളിവുഡ് ഗാനം പാടണമെന്ന ആഗ്രഹത്തിന് സമൂഹമാധ്യമത്തില്‍ ട്രോളോടു ട്രോളാണ്. ഹിന്ദി ഗാനങ്ങള്‍ പാടാന്‍ മാത്രം റേഞ്ച് ഉള്ള ശബ്ദമാണോ സെലിനയുടേതെന്നു ചോദിക്കുന്നവരാണ് ഇക്കൂട്ടര്‍. അതിനിടെ വിമര്‍ശനത്തോടൊപ്പം സെലിനയുടെ ബോളിവുഡ് ഗാനത്തിനായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നവരുമുണ്ട്.

Content highlights: Selena Gomez wants to sing for AR Rahman