തെലുങ്ക് താരം  ഗോപിചന്ദും തെന്നിന്ത്യൻ താരം റഹ്മാനും ഒന്നിച്ച തെലുങ്ക് സിനിമ 'സീട്ടിമാർ' സെപ്റ്റംബർ മൂന്നിന് തീയേറ്ററുകളിൽ എത്തുന്നു. ലോക്ഡൗണിന് ശേഷം തീയേറ്ററിൽ  പ്രദർശനത്തിനെത്തുന്ന ആദ്യത്തെ തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. 

ഏ മണ്ടി ഏ വേല,രച, ബംഗാൾ ടൈഗർ,ഗൗതം നന്ദ  തുടങ്ങിയ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സമ്പത്ത്നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും. കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. 

സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ഭൂമികാ ചൗളയും തമന്നയുമാണ് നായികമാർ. മണി ശർമയാണ് സംഗീത സംവിധായകൻ. 

content highlights : Seetimaarr movie into theatres starring Rahman Gopi chand Bhumika Chawla Thamannah