Seematti
കൊച്ചി: ഓണക്കാലത്തിന് മാറ്റ് കൂട്ടാന്‍ സീസണ് ഓഫ് സെലിബ്രേഷന്‍സുമായി ശീമാട്ടി. എക്കൊല്ലത്തേയും പോലെ ഈ വര്‍ഷവും ഓണത്തെ ആഘോഷമായി വരവേല്‍ക്കാനൊരുങ്ങുകയാണ് കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടി. ഓണ സൂരണകളും ഓണത്തിന്റെ സകല ആവേശവും നിറച്ചൊരു ദൃശ്യ-- ശ്രവ്യാനുഭവവും ആയിട്ടാണ് ഈ ഓണക്കാലത്തെ ശീമാട്ടി വരവേല്‍ക്കുന്നത്.
'നിറയോ നിറ നിറ... പൊലി നിറ..ചൊലി..നിറ..'' എന്ന് തുടങ്ങുന്ന ശീമാട്ടിയുടെ ഓണം മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകം തന്നെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മികവാര്‍ന്ന ദുശ്യ ഭംഗി കൊണ്ടും, ആകര്‍ഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്.
ഗാനത്തിന് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീത സംവിധാനം നല്കി ആലപിച്ചിരിക്കുന്നത് ദീപാങ്കുരന് കൈതപ്രമാണ്. ഗോകുല്‍ എസ് പിള്ളെ സംവിധാനവും, ഛായാഗ്രഹണം ഗൗതം ബാബുവും നിര്‍വഹിച്ചിരിക്കുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി പുറത്തിറക്കിയ ആല്‍ബം ഇറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ട് കഴിഞ്ഞത്.
ആഘോഷത്തോടൊച്ചം തന്നെ നിരവധി ഡിസ്കാണ്ട് ഓഫറുകളും ശീമാട്ടി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. കേവലം 299/- രൂപയില്‍ തുടങ്ങുന്ന ഏറ്റവും പുതിയ ഓണം കളക്ഷനുകളാണ് ഈ ഓണത്തിന് ശീമാട്ടി ഉപഭോക്താക്കള്‍ക്കായി നല്കന്നത്. ഓരോ ഫ്ലോറിവും അതിവിപുലമായ ഫെസ്റ്റിവല്‍ കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമായി വിപുലവും ഏറ്റവും പുതിയ സ്്റൈലിലുമുള്ള നിരവധി ഡിസൈനുകള്‍ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട.
ആര്‍ട്ട് സില്‍ക്ക്, ലിനന്‍ സില്‍ക്ക്,ടസര്‍ സില്‍ക്ക്, കോട്ട & കോട്ടണ്‍, കേരള സാരി, സെറ്റുമുണ്ട് എന്നിങ്ങനെ സാരിയില്‍ തന്നെ പുതുമയാര്‍ന്ന കളക്ഷനുകള്‍ എടുത്തുപറയേണ്ടവയാണ്. കൂടാതെ ഹോം വെയര്‍, നൈറ്റ് വെയര്‍, ലെഷര്‍ വെയര്‍, ഫോര്‍മല്‍ വെയര്‍, കാഷ്വല്‍ വെയര്‍ വസ്ത്രങ്ങളും,
കുട്ടികള്‍ക്കുള്ള പുത്തന്‍ ഡിസൈനുകളും ശീമാട്ടിയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച രീതിയില്‍ ആഘോഷമായി ഈ ഓണക്കാലം കൊണ്ടാടാരുള്ള എല്ലാ സാകര്യങ്ങളും ശീമാട്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..