ഷാരിസ് മുഹമ്മദ്, ഇരട്ട സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/sharismohammed/ , www.instagram.com/rohitmgkrishnan/
ജോജു ജോർജിനെ നായകനാക്കി രോഹിത് എം.ജി കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഇരട്ട എന്ന ചിത്രത്തെ പ്രശംസിച്ച് ജന ഗണ മനയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ഇരട്ട ഒരു ക്ലാസിക് ചിത്രമാണെന്ന് ഷാരിസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സ്വന്തം കൈപ്പടയിലെഴുതി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇരട്ടയെ പ്രശംസകൾകൊണ്ടുമൂടിയത്.
"ഒരു തിരക്കഥാകൃത്തെന്ന നിലയിൽ അസൂയയോടെയല്ലാതെ ഈ ചിത്രത്തെ കാണാൻ കഴിയുന്നില്ല. ഒരു പ്രേക്ഷകനെന്ന നിലയിൽ അഭിമാനത്തോടെയല്ലാതെ തിയേറ്റർ വിട്ടിറങ്ങാനുമാവില്ല. നാളെ നെറ്റ്ഫ്ളിക്സിൽ ഈ ചിത്രത്തെ ലോകം വാഴ്ത്തുമ്പോൾ തിയേറ്ററിൽ കാണാതെ പോയ മലയാള സിനിമ പ്രേക്ഷകരുടെ കൂട്ടത്തിൽ നമ്മൾ ഇല്ലാതിരിക്കട്ടെ." ഷാരിസ് കുറിച്ചു.
മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രം, ഇതിലെ ഓരോ അണിയറപ്രവർത്തകരും. ക്ലാസിക്കുകൾ പിൽക്കാലത്ത് വാഴത്തപ്പെടാനുള്ളതല്ല, തിയേറ്ററിൽ അനുഭവിക്കാനുള്ളതാണ് എന്നും ഷാരിസ് കൂട്ടിച്ചേർത്തു. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ, എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയെത്തിയ ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്.
Content Highlights: script writer sharis mohammed praising iratta movie, joju george
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..