കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപറ്റിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ ഗ്രാബ്
പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾകൊണ്ടും താരസമ്പന്നതകൊണ്ടും ലോകമെമ്പാടുമുള്ള ചലച്ചിത്ര-ഫാഷൻ പ്രേമികൾ ഉറ്റുനോക്കുന്ന പരിപാടിയാണ് കാൻ ചലച്ചിത്രോത്സവം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 75-ാമത് കാൻ ചലച്ചിത്രമേള ചൂടേറിയ ചർച്ചയാവുന്നത് കഴിഞ്ഞദിവസം നടന്ന അത്യന്തം നാടകീയമായ ഒരു സംഭവം കൊണ്ടാണ്.
ഇദ്രിസ് എൽബയെ നായകനാക്കി ജോർജ് മില്ലർ സംവിധാനം ചെയ്ത ത്രീ തൗസൻഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്. ഇദ്രിസ് എൽബ, അദ്ദേഹത്തിന്റെ ഭാര്യ സബ്രീന ധോവർ, നടി ടിൽഡ സ്വിന്റൺ, സംവിധായകൻ ജോർജ് മില്ലർ എന്നിവർ റെഡ് കാർപ്പറ്റിലേക്ക് നടന്നടുക്കവേ അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റെഡ് കാർപ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു.
യുക്രൈൻ പാതാകയിലെ നിറങ്ങൾ ഇവർ ബോഡി പെയിന്റ് ചെയ്തിരുന്നു. ഞങ്ങളെ ബലാൽസംഗം ചെയ്യുന്നത് നിർത്തൂ എന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ റാഡിക്കൽ ഫെമിനിസ്റ്റ് ഗ്രൂപ്പായ സ്കം അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ തടയുന്നതുമാണ് ദൃശ്യത്തിലുള്ളത്.
യുക്രൈനിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമായായിരുന്നു ഈ പ്രതിഷേധം. അതേസമയം ഈ പ്രശ്നം കാനിലെ സുരക്ഷാസംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യവും ഉയർത്തിയിരിക്കുകയാണ്. കാനിലെ ലൂമിയർ തിയേറ്ററിനകത്തേക്ക് കയറുന്നതിന് മുമ്പ് ഒന്നിലധികം സുരക്ഷാ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. അകത്തും സുരക്ഷാ ജീവനക്കാരുണ്ട്. പിന്നെങ്ങനെ ഇവർ അകത്തുപ്രവേശിച്ചു എന്നാണ് ഉയരുന്ന ചോദ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..