മലയാള സിനിമകള്‍ ഇഷ്ടപെടുന്ന, അവയ്ക്ക് കൃത്യമായ നിരൂപണങ്ങള്‍ നല്‍കുന്ന സ്‌കോട്‌ലന്‍ഡ് എം.പി മാര്‍ട്ടിന്‍ ഡേ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ്. ഇപ്പോള്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍ കണ്ട് ത്രില്ലടിച്ച മാര്‍ട്ടിന്‍ ഡേയുടെ വീഡിയോ ആണ് വൈറലാകുന്നത്.

മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും തീയേറ്ററില്‍ ഫാന്‍സ് ഷോയ്ക്ക് പോയാണ് അദ്ദേഹം ചിത്രം കണ്ടത്. മാര്‍ട്ടിന്‍ ഡേയുടെ ഈ മലയാള സിനിമ പ്രേമത്തിന് പിന്നില്‍ മലയാളിയായ ഭാര്യയാണ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണ് മാര്‍ട്ടിനെന്നും ഒരുപാട് മലയാളചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു. പക്ഷേ തീയേറ്ററില്‍ പോയി കാണുന്നത് ഇതാദ്യമായാണെന്നും അവര്‍ പറഞ്ഞു. നേരത്തെ മലയാള ചിത്രങ്ങളായ തന്മാത്ര, പഴശ്ശിരാജ, ആദം ജോണ്‍ എന്നിവ കണ്ട് തന്റെ അഭിപ്രായങ്ങള്‍ മാര്‍ട്ടിന്‍ ഡേ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

Content Highlights : scottish mp martyn day Bout Lucifer Mohanlal Martyn Day Pazhassiraja Thanmathra Movie Fan