ഛോട്ടാ രാജൻ, സ്‌കൂപ്പിന്റെ പോസ്റ്റർ
മുംബൈ: വെബ് സീരീസായ 'സ്‌കൂപ്പി'നെതിരേ ഛോട്ടാ രാജന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി നിരസിച്ചു. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ഇതിനകം റിലീസ് ചെയ്തുവെന്ന് ഹൈക്കോടതിയില്‍ ഹന്‍സല്‍ മേത്തയും നെറ്റ്ഫ്‌ലിക്‌സ് എന്റര്‍ടെയ്ന്‍മെന്റ് സര്‍വീസസ് ഇന്ത്യയും വ്യക്തമാക്കി. ഛോട്ടാരാജന്റെ ഹര്‍ജിയില്‍ ജൂണ്‍ ഏഴിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്.ജി. ദിഗെയുടെ അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു.
പരമ്പരയില്‍നിന്ന് അദ്ദേഹത്തിന്റെ പേരും ചിത്രവും നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്ന് രാജന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. എന്നാല്‍ ഛോട്ടാരാജന് ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ജസ്റ്റിസ് ദിഗെ വിസമ്മതിച്ചു. സീരീസ് ഇതിനകം പുറത്തിറങ്ങി. എല്ലാ എപ്പിസോഡുകളും പുറത്തു വന്നുകഴിഞ്ഞു. എല്ലാവരും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കട്ടെ. ജൂണ്‍ ഏഴിന് ഇക്കാര്യം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ രാജന്‍ കുറ്റക്കാരനാണെന്നും വിധി പൊതുസഞ്ചയത്തില്‍ ലഭ്യമാണെന്നും നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവി കദം കോടതിയെ അറിയിച്ചു. അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും പേരോ ചിത്രമോ ഉപയോഗിക്കാമെന്നും രവി കദം പറഞ്ഞു.
2011 ജൂണില്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ടു. ഛോട്ടാ രാജന്‍, മാധ്യമപ്രവര്‍ത്തക ജിഗ്ന വോറ ഉള്‍പ്പെടെ 11 പേര്‍ കേസില്‍ പ്രതികളായിരുന്നു. 2018 മേയില്‍ രാജനും മറ്റ് എട്ടുപേരും കേസില്‍ ശിക്ഷിക്കപ്പെട്ടു. ജിഗ്‌നവോറയെ കുറ്റവിമുക്തമാക്കി. ആറ് എപ്പിസോഡുകളുള്ള പരമ്പരയായ സ്‌കൂപ്പ്, വോറയുടെ 2019-ലെ ജയില്‍ ഓര്‍മക്കുറിപ്പിനെ ആധാരമാക്കി രൂപപ്പെടുത്തിയതാണെന്നും രവി കദം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
Content Highlights: 'Scoop' series, Bombay high court, chhota rajan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..