സിനിമയുടെ മുതല്‍മുടക്കില്‍ തുടങ്ങി അഭിനേതാക്കളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ വരെ ഇന്ത്യന്‍ സിനിമയ്ക്ക് സങ്കല്പിക്കാനാവാത്തത്ര അകലത്തിലാണ് ഹോളിവുഡ്. കോടികള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ക്ക് നല്കുന്ന പ്രതിഫലവും താരമൂല്യമനുസരിച്ച് കോടികള്‍ കവിയും.
ഇപ്പോഴും വേതനത്തില്‍ ആണ്-പെണ് വേര്‍തിരിവ് പ്രാവര്‍ത്തികമാക്കുന്ന ഇന്ത്യന്ഡ സിനിമാ മേഖലയില്‍ നിന്ന് വ്യത്യസ്തമായി ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ഹോളിവുഡ് നടി സ്കാര്‍ലറ്റ് ജൊഹാന്സണ്. താരം തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമാണ് അന്താരാഷ്ട്ര വിനോദ വെബ്സൈറ്റുകളില്‍ ഇപ്പോഴത്തെ ഒരു കൗതുക വാര്‍ത്ത.
മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന 'ബ്ലാക്ക് വിഡോ'യിലാണ് ജൊഹാന്‍സണിന് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി ജൊഹാന്സണ് അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയത്. 15 മില്യണ്‍ ഡോളറാണ് ചിത്രത്തിനുവേണ്ടി ജൊഹാന്സണ് വാങ്ങുന്നത്. അതായത് 110 കോടി ഇന്ത്യന്‍ രൂപ! യഥാക്രമം 'ക്യാപ്റ്റന്‍ അമേരിക്ക'യെയും 'ഥോറി'നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും.
ഈ വര്‍ഷം പുറത്തിറങ്ങി ആഗോള ബോക്സ്ഓഫീസില്‍ വന്‍ വിജയം നേടിയ 'അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്', 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്', 'ഥോര്‍: രഗ്നരോക്', ഒപ്പം പുറത്തിറങ്ങാനിരിക്കുന്ന നാലാം അവഞ്ചേഴ്സ് ചിത്രത്തിലും ഇരുവര്‍ക്കും 15 മില്യണ്‍ ഡോളര്‍ ആണ് പ്രതിഫലം.
Scarlett Johansson remuneration 110 crore Payday for Black Widow Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..