വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമാണ് സയനോര ഫിലിപ്പ് എന്ന ഗായികയെ വേറിട്ട് നിര്‍ത്തുന്നത്. മലയാള പിന്നണി ഗാനരംഗത്ത് പതിനാല് വര്‍ഷം പിന്നിടുന്ന വേളയില്‍ സയനോര ആദ്യമായി മ്യൂസിക് ഡയറക്ടറാകുന്നു. സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്ര കഥാപാത്രമാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം നിര്‍വഹിക്കുന്ന 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെയാണ് സയനോര മ്യൂസിക് ഡയറക്ടറുടെ വേഷമണിയുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്ന വേളയില്‍ സയനോരയുടെ വികാരഭരിതമായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്‌

സയനോരയുടെ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ് :

ആദ്യമായ് ഒരു സംഗീത സംവിധായിക ആവുന്ന ദിവസം ആണ് ഇന്ന്. കുട്ടന്‍ പിള്ളയുടെ ശിവരാത്രി  യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കുകയാണ്. രാവിലെ മുതല്‍ കണ്ണ് നിറയുകയാണ്. എന്റെ ചിന്തകളെ ഒരു പോസ്റ്റ് ആയി എഴുതാന്‍ ബുദ്ധിമുട്ടുകയാണ് ഞാന്‍.കഴിഞ്ഞ വര്‍ഷം ഇതേ ഫെബ്രുവരിയില്‍ ചില കാരണങ്ങളാല്‍ ഒരു വല്ലാത്ത അവസ്ഥയിലൂടെ ജീവിതം തള്ളി നീക്കിക്കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ദൈവം ജോണിന്റെ രൂപത്തില്‍ ഇങ്ങനെ ഒരു അവസരം എനിക്ക് കൊണ്ട് തന്നത്. എന്നെയും എന്റെ കഴിവിനെയും എന്നെക്കാള്‍ കൂടുതല്‍ വിശ്വസിച്ചു ഈ ഒരു വലിയ ദൗത്യം എന്നെ ഏല്‍പ്പിച്ച ഈ സിനിമയുടെ സംവിധായകന്‍ ജിന്‍ മാര്‍ക്കോസിന് ഒരു പാട് ഒരു പാട് നന്മകള്‍ നേരുന്നു.

വീട്ടില്‍ നിന്നും കൊറേ ദിവസങ്ങള്‍ വിട്ടു നിക്കേണ്ടി വന്നിട്ടും എന്റെ ഈ സ്വപ്നത്തിന് എല്ലാ വിധത്തിലും താങ്ങായി നിന്ന എന്റെ കുടുംബത്തിനും, എല്ലാ ഗുരുക്കന്മാര്‍ക്കും, സംഗീത മേഖലയില്‍ ഉള്ള സുഹൃത്തുകള്‍ക്കും കട്ടക്ക് കൂടെ നിന്ന എന്റെ സ്വന്തം ചങ്ങായിമാര്‍ക്കും, എന്നെയും, എന്റെ സംഗീതത്തെയും, എന്റെ നിലപാടുകളെയും സ്‌നേഹിക്കുന്ന നിങ്ങള്‍ക്കും ഈ ദിവസത്തിന്റെ നന്മകള്‍

sayanora

Content Highlights : sayanora philip singer as music director kuttanpillayude sivarathri sayanora musician