എന്റെ ഫീനിക്സ് പക്ഷി, ഷീറോ, പോരാളി; ഭാവനയ്ക്കൊപ്പമുള്ള മനോഹര നിമിഷവുമായി സയനോര


Photo | Instagram,Sayanora

ടി ഭാവനയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് ​ഗായിക സയനോര. സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സു​ഹൃത്തുക്കളാണ് ഇരുവരും. 'എന്റെ ഫീനിക്സ് പക്ഷി' എന്ന ക്യാപ്ഷനോടെയാണ് സയനോര ഭാവനയ്ക്കൊപ്പമുള്ള മനോഹര സെൽഫി പങ്കുവച്ചിരിക്കുന്നത്.

സയനോരയ്ക്കും ഭാവനയ്ക്കും പുറമേ ഈ സൗഹൃദക്കൂട്ടിലെ താരങ്ങളാണ് നടിമാരായ ശിൽപ ബാല, ഷഫ്ന, രമ്യ നമ്പീശൻ, മൃദുല മുരളി തുടങ്ങിയവർ. ഒരുമിച്ച മനോഹര നിമിഷങ്ങളും മറ്റും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

അടുത്തിടെ ഈ സൗഹൃദക്കൂട്ടിന്റെ കഥ പൈങ്കിളി പാട്ട് എന്ന മ്യൂസിക് വീഡിയോ ആയി ശിൽപ ബാല പുറത്തിറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കൂട്ടുകാരുടെ സൗഹൃദവും പ്രണയവും വിവാഹവുമെല്ലാമാണ് ആനിമേറ്റ‍‍ഡ് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

താൻ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചന ഇക്കഴിഞ്ഞ ദിവസം ഭാവന ആരാധകരുമായി പങ്കുവെച്ചിരുന്നു. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ താൻ കേട്ടു തുടങ്ങിയെന്നും ഭാവന പറഞ്ഞു.

Content Highlights: Sayanora philip shares beautiful picture with Bhavana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented