അശാസ്ത്രീയ കരിമണല്‍ ഖനനം; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്


കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു.

ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയുമായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി. അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 260 ദിവസം പിന്നിടുന്ന വേളയിലായിരുന്നു സോഹന്‍ റോയിയുടെ സന്ദര്‍ശനം.

കോടികളുടെ വരുമാനം കേരളത്തിന് നേടിത്തരാന്‍ സാധിക്കുന്ന ആലപ്പാട്ടെ കരിമണല്‍ സമ്പത്തിനെ ശാസ്ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സോഹന്‍ റോയ് പറഞ്ഞു. ഖനനം മൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഖനനം നിര്‍ത്തിവെച്ച് കരഭൂമി വീണ്ടെടുക്കുന്നതിനുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണമെന്നും മറൈന്‍ രംഗത്തെ വിദഗദ്ധന്‍ കൂടിയായ സോഹന്‍ റോയ് വ്യക്തമാക്കി. നഷ്ടമായ കരഭൂമി വീണ്ടെടുക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു.

ഇതിനായുള്ള എല്ലാവിധ ഉദ്യമങ്ങള്‍ക്കും തന്റെ പിന്തുണ ആലപ്പാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സോഹന്‍ റോയ് ഉറപ്പു നല്‍കി. ഗവണ്‍മെന്റില്‍ നിന്ന് അനുകൂലമായ നിലപാടുണ്ടാകാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. ദേശീയ തലത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമരം കൂടുതല്‍ ശക്തമാക്കും.

കടലിന്റെയും കായലിന്റെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ആലപ്പാട് മേഖലയുടെ വിസ്തൃതി ഇന്ന് 7.6 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്. 1955-ലെ കേരള സര്‍ക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന പ്രദേശമാണ് വെറും 7.6 ആയി ചുരുങ്ങിയിരിക്കുന്നത്. 20000 ഏക്കറോളം ഇതുവരെ കടലെടുത്തിട്ടുണ്ടെന്നാണ് കണക്ക്. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് തുടങ്ങിയ ഹാഷ്ടാഗുകളുമായി സോഷ്യല്‍മീഡിയയിലുള്‍പ്പടെ നിരവധി ആളുകളും, സിനിമാ താരങ്ങളും ആലപ്പാടുകാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

Content Highlights : Save Alappad, Stop Minnig, Sohan Roy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented