'സൗദി വെള്ളക്ക'യിലെ സംഭവങ്ങൾ ഇനി പത്ര രൂപത്തിൽ; 'വെള്ളക്ക ടൈംസ്' ജനങ്ങളിലേക്ക്


ടാബ്ലോയ്ഡുമായി ജനങ്ങൾ

പ്രേക്ഷക ഹൃദയങ്ങളിൽ ഒരു അനുഭവമായി നിറഞ്ഞിരിക്കുകയാണ് 'സൗദി വെള്ളക്ക'. സൂപ്പർ ഹിറ്റായ 'ഓപ്പറേഷൻ ജാവ'യ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സൗദി വെള്ളക്ക' തിയേറ്ററുകളിൽ ഇതിനകം വലിയ വിജയമായിരിക്കുകയാണ്. സിനിമയുടെ കഥയും കഥാപാത്രങ്ങളും ഹൃദയത്തോട് സംസാരിക്കുന്നതാണെന്നാണ് സിനിമ കണ്ടശേഷം പലരും സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയിലെ ചില പ്രധാന സംഭവങ്ങൾ ഒരു പത്ര വാർത്ത പോലെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകര്‍. 'വെള്ളക്ക ടൈംസ്' എന്ന പേരിലാണ് ടാബ്ലോയ്ഡ് (ചെറുപത്രം) പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിലെമ്പാടുമായി ഒരു ലക്ഷത്തോളം വെള്ളക്ക ടൈംസ് കോപ്പികളാണ് അച്ചടിച്ച് പുറത്തിറക്കിയിരിക്കുന്നത്. വെള്ളക്ക കേസിന്‍റെ വിധി വന്നു എന്നതാണ് വെള്ളക്ക ടൈംസിലെ മെയിൻ ലീഡ് വാർത്ത. കൂടാതെ സിനിമയിലെ ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ വാർത്തകളുടെ രൂപത്തിൽ വെള്ളക്ക ടൈംസിലുണ്ട്. ഏവരേയും തിയേറ്ററുകളിലെത്തി സിനിമ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഈ പത്രം.

ഉർവശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ച സൗദി വെള്ളക്ക എഴുതി സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. ഹരീന്ദ്രൻ ആണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് നവാഗതനായ പാലി ഫ്രാൻസിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ, ശബ്‍ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ‍്‍ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്: ധനുഷ് വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, വിഎഫ്എക്സ് എസെൽ മീഡിയ, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

Content Highlights: Saudi Vellakka tharun moorthi operation Java vellakka times

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


helicopter crash

1 min

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; റണ്‍വേ അടച്ചു

Mar 26, 2023

Most Commented