സൗദി വെള്ളക്കയുടെ പോസ്റ്റർ
'ഓപ്പറേഷന് ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ 'സൗദി വെള്ളക്ക'യുടെ ഔദ്യോഗിക ട്രെയ്ലര് പുറത്തിറങ്ങി. വ്യത്യസ്തത നിറഞ്ഞ ആശയം കൊണ്ടും വേറിട്ട പ്രൊമോഷന് രീതികള്‍ കൊണ്ടും ഇതിനോടകം തന്നെ വളരെയധികം ജനശ്രദ്ധ നേടിയെടുത്ത ചിത്രം ഡിസംബര്‍ രണ്ട് മുതല്‍ തിയേറ്ററുകളിലെത്തും. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന് അവറാന്, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേവ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.
ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരണ്‍ വേലായുധന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, വിഎഫ്എക്സ് എസെല്‍ മീഡിയ, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക് പ്ലാന്റ്.
Content Highlights: saudi vellakka, tharun moorthy, lukman, binu pappu, vincy alocious
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..