ചിത്രത്തിന്റെ പോസ്റ്റർ, പുരസ്‌കാരദാന ചടങ്ങിൽ നിന്നും | photo: special arrangements
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രമായി 'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടു. ഉര്‍വശി തിയേറ്റര്‍സിന് വേണ്ടി സന്ദീപ് സേനന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും തനിമ ചോരാതെ അവതരിപ്പിച്ച് കൈയടി നേടിയ ചിത്രമാണ് സൗദി വെള്ളക്ക.
ഗോവയില്‍ നടന്ന ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും പ്രേഷക പ്രശംസ നേടിയിരുന്നു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയില്‍ ICFT യുനെസ്‌കോ ഗാന്ധി മെഡല്‍ അവാര്‍ഡിന് പരിഗണിച്ച മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.
ദേവി വര്‍മ്മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഛായാഗ്രഹണം -ശരണ്‍ വേലായുധന്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, സംഗീതം -പാലീ ഫ്രാന്‍സിസ്. പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്.
Content Highlights: saudi vellakka in banglore international film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..