ജോൺ എബ്രഹാം നായകനായെത്തുന്ന സത്യമേവ ജയതേ 2ന്റെ ട്രെയ്ലർ പുറത്ത് വിട്ടു. മിലാപ് മിലൻ സവേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് വേഷങ്ങളിലാണ് ജോൺ എബ്രഹാം എത്തുന്നത്. 

പൊലീസുകാരൻ,  രാഷ്‍ട്രീയക്കാരൻ, കർഷകൻ എന്നീ വേഷങ്ങളിലാണ് ജോൺ എബ്രഹാമിനെ സത്യമേവജയതേ 2ൽ കാണാനാകുക. 

ടി സീരിസ് നിർമിക്കുന്ന ചിത്രത്തിൽ ദിവ്യ ഖോസ്‍ലെ,  രാജീവ് പിള്ള,  ഹർഷ ഛായ, അനുപ സോണി, സഹിൽ വൈദ്, നോറ ഫതേഹി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

സഞ്‍ജോയ് ചൗധരി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നവംബർ 25ന് തീയേറ്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. 

content highlights : Satyameva Jayate 2 trailer John Abraham Divya Khosla Kumar Milap Zaveri Bhushan K