ബാഹുബലി കണ്ടവര്‍ ബാഹുബലിയോളം തന്നെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് സത്യരാജ് ജീവൻ പകർന്ന കട്ടപ്പ. കട്ടപ്പയായി തിളങ്ങിയ സത്യരാജിന് ഒരു വയസ് കൂടി. അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന  സത്യരാജിന് ജന്മദിന ആശംസകൾ നേരാൻ സിനിമാ രംഗത്തുള്ളവർ ഒത്തുചേർന്നു. സത്യരാജ് അഭിനയിക്കുന്ന വെങ്കട്ട് പ്രഭുവിന്റെ ചിത്രം പാർട്ടിയുടെ സെറ്റിൽ വച്ചായിരുന്നു ആഘോഷം.

നാസര്‍ , ജയറാം എന്നീ താരങ്ങൾ  സത്യരാജിന് ജന്മദിന ആശംസകൾ നേരാൻ എത്തിയിരുന്നു. കേക്ക് മുറിച്ചും മധുരം പങ്കുവച്ചുമായിരുന്നു ആഘോഷം.

ആഘോഷങ്ങളുടെ വീഡിയോ ജയറാമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.