ലയാള സിനിമയില്‍ ഒരു വലിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മീര ജാസ്മിനെ സ്വാഗതം ചെയ്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാമിനെയും മീരയെയും പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മീര ലൊക്കേഷനിലെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോ പങ്കുവച്ച് സംവിധായകന്‍ ഇങ്ങനെ കുറിച്ചു.

''വിജയദശമി ദിനത്തില്‍ മീര ജാസ്മിന്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മ്മകളാണ്.

രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന 'കണ്‍മണി'. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ്  വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. 

മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും ദേവികയും ഇന്നസെന്റും സിദ്ദിഖും കെ പി എ സി ലളിതയും ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ''

Content Highlights: Sathyan Anthikkad welcomes Meera Jasmine, Malayala, Cinema, Meera Jasmine- Jayaram Movie