പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും ഇടപെട്ടു: സിനിമാ ചിത്രീകരണം നടക്കും


സത്യൻ അന്തിക്കാട് മീര ജാസ്മിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും (ഫയൽചിത്രം)

കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സണും സിനിമാക്കാരും തമ്മിൽ നടന്ന ’ഏറ്റുമുട്ടലിന്’ ശുഭകരമായ ക്ലൈമാക്സ്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് സിനിമാ ചിത്രീകരണത്തിന് നഗരസഭ വിട്ടുനൽകി. ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ച സംഭവം ’മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. വാർത്ത വിവാദമാകുകയും നിയമസഭയ്ക്ക് അകത്തും സമൂഹ മാധ്യമങ്ങളിലുമുൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിച്ച്‌ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെടുത്തി. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെ ഷിയാസ് ഫോണിൽ ബന്ധപ്പെട്ട് പാർട്ടി നിലപാട് അറിയിച്ചു.

തുടർന്ന് അപേക്ഷ ഫയലാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ട ചെയർപേഴ്‌സൺ ബുധനാഴ്ച ഉച്ചയോടെ തന്നെ ഫയലിൽ ഒപ്പിട്ട് അനുമതി നൽകുകയായിരുന്നു.

ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച നഗരസഭയിലെത്തിയപ്പോഴാണ് അനുമതി നിഷേധിച്ച് ചെയർപേഴ്‌സൺ അവർക്കു നേരെ പൊട്ടിത്തെറിച്ചത്. തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് തൊട്ടുപിറകിലുള്ള പഴയ ബസ് സ്റ്റാൻഡാണ് ചിത്രീകരണത്തിന് ആവശ്യമുള്ളത്. പഴയ സ്റ്റാൻഡ് അങ്ങനെ തന്നെ നിലനിർത്തി ചിത്രം ഷൂട്ട് ചെയ്യാൻ വെള്ളിയാഴ്ച ഒരു ദിവസത്തേക്കാണ് അനുമതി. വാടകയായി 11,800 രൂപ നഗരസഭയിൽ അടച്ചിട്ടുണ്ട്.

Content Highlights: Sathyan Anthikkad Jayaram Meera Jasmime movie gets permission to shoot in thrikkakara municipality after chairperson denies,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented