സത്യൻ അന്തിക്കാടും ശ്രീനിവാസനും | Photo: Facebook: Sathyan Anthikad
തന്റെ ഉറ്റസുഹൃത്തായ ശ്രീനിവാസന് വീണ്ടും സിനിമയില്‍ സജീവമായതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്റെ പുതിയ ചിത്രം കുറുക്കന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് സത്യന് അന്തിക്കാട് തന്റെ സന്തോഷം പങ്കുവച്ചത്. പവിഴമല്ലി വീണ്ടും പൂത്തുലയുമെന്നാണ് അദ്ദേഹം അഹ്ളാദപൂര്വ്വം എഴുതുന്നത്.
ശ്രീനി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ പോയി. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. ശ്രീനി പഴയ ശ്രീനിയായി മാറി. സത്യന് അന്തിക്കാട് പറയുന്നു. നന്ദി പറയേണ്ടത് വിനീതിനോടും ഒരു നിമിഷം പോലും അരികില്‍ നിന്നും മാറി നില്‍ക്കാത്ത ശ്രീനിയുടെ ഭാര്യ വിമലയോടുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ സിനിമയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്നുണ്ട്.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് കുറുക്കന്. നവാഗതനായ ജയലാല്‍ ദിവാകരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്യ മഹാസുബൈറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മഴവില്‍ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന് പറഞ്ഞു-
'ഞാന്‍ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.'
ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു,
'ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും'
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു.
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കന്' എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അര്‍ത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്പികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികില്‍നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.
Content Highlights: sathyan anthikad writes about sreenivasans recovery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..