ടനും നിര്‍മാതാവും സംവിധായകനുമായ മനോബല നിര്‍മിക്കുന്ന ഏറ്റവും പുതിയ ചത്രത്തിൽ അരവിന്ദ് സ്വാമി നായകനാകുന്നു. 

2014 ല്‍ പുറത്തിറങ്ങിയ എച്ച്. വിനോദ് സംവിധാനം ചെയ്ത സതുരംഗ വേട്ടൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. 

അരവിന്ദ് സ്വാമിയും തൃഷയും ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയെന്നും ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഹൈടെക് മോഷണത്തിന്റെ കഥ പറയുന്ന സതുരംഗ വേട്ടൈ 2014 ല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.