Satheeshante Mon
ഫ്യൂചര്‍ ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ദേവ് കുത്തന്നൂര്‍ നിര്‍മിച്ച് നവാഗതനായ രാഹുല്‍ഗോപാല്‍ സംവിധാനം ചെയ്യുന്ന സതീശന്റെ മോന്‍ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'നിലാ...നിലാ...മഴേ എന്ന ഗാനത്തില്‍ അഡ്വ. അശ്വിന്‍കണ്ണന്റെ വരികള്‍ക്ക് നിസ്സാംബഷീര്‍ ഈണം പകരുമ്പോള്‍ സച്ചിന്‍ ഓസ്റ്റിന്‍ ഗാനത്തിന് ശബ്ദം പകരുന്നു.
ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലൂക് പോസ്റ്റര്‍ ശ്രദ്ധ പിടിച്ച് പറ്റിയതുപോലെ ഇപ്പോള്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുവാണ്. 2022 ജനുവരി 25ന് ആണ് ഈ ഗാനത്തിന്റെ വീഡിയോ പതിപ്പ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി മാസം സിനിമയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്യും
സുഖില്‍ ഉണ്ണികൃഷ്ണന്‍, ദ്രൗപിക , അരുണ്‍ തേക്കിന്‍ക്കാട്, ശ്രീലക്ഷ്മി ഹരിദാസ്, സനൂബര്‍, കിരണ്‍ സരിഗ, ധനീഷ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് പുറമെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്, ബി.വി അരുണ്‍കുമാര്‍, സുനിത സുനില്‍.
Content Highlights: Satheeshante Mon Movie song released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..