Satheeshante Mon Movie Pooja
ഫ്യൂച്ചർ ഫിലിംസിന്റെ ബാനറിൽ നവാഗതനായ രാഹുൽ ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സതീശന്റെ മോൻ' എന്ന സിനിമയുടെ പൂജ കഴിഞ്ഞു. ചിങ്ങം ഒന്നിന് പാലക്കാട് തലച്ചിലവൻ ക്ഷേത്രത്തിൽ വെച്ച് സിനിമ നിർമതാവ് നൗഷാദ് ആലത്തൂരിന്റെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സെപ്റ്റംബർ ആദ്യ വാരം പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ വിയാൻ, ജോമോൻ ജോഷി, അരുൺ തേക്കിൻക്കാട്, സുഖിൽ ഉണ്ണികൃഷ്ണൻ, കർത്തവ്യ മോഹൻ, അജിത്ത് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.
ക്യാമറ- ശ്രീജിത്ത്.ജി. നായർ, ഇസ്മയിൽ കൊടിനി, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ്- ഉമൽസ്, ലിബിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ, ഷറഫ് കരുപടന, മ്യൂസിക് & ബിജിഎം- നിസാം ബഷീർ, ഗാനങ്ങൾ, അശ്വിൻ കണ്ണൻ, എഡിറ്റിംഗ്- സാനു സിദ്ദിഖ്, മേക്കപ്പ്- ജയരാമൻ, ആർട്ട്- സാബു.എം. രാമൻ, കോസ്റ്റ്യൂംസ്- അശോക് കൊട്ടാരക്കര, പ്രോജക്റ്റ് ഡിസൈനർ- രാഹുൽ ഗോപാൽ, സ്റ്റിൽസ്- അജിൻ ശ്രീ, പ്രൊഡക്ഷൻ മാനേജർ- വിഷ്ണു.ഡി.കെ., ടൈറ്റിൽസ് & വിഎഫ്എക്‌സ്- ശ്രീരാജ് ക്യുപ്സ്‌കോ, വാർത്താ പ്രചാരണം- ബി.വി. അരുൺ കുമാർ, ശിവപ്രസാദ്, സുനിതാ സുനിൽ.
content highlights : satheeshante mon movie pooja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..