മിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന വി.കെ. ശശികലയ്‌ക്കെതിരെ കൂടുതൽ ചലച്ചിത്രതാരങ്ങൾ രംഗത്ത്.  ഓണ്‍ലൈന്‍ കാമ്പയിനുമായി രംഗത്തെത്തിയ നടന്‍ അരവിന്ദ് സ്വാമിയാണ് ഏറ്റവും പുതിയ ആൾ.

'കോള്‍ യുവര്‍ ലോ മേക്കര്‍' എന്ന് പേരിട്ടിരിക്കുന്ന കാമ്പയിനുമായാണ് അരവിന്ദ് സ്വാമി വന്നിരിക്കുന്നത്. തമിഴ്‌നാട് നിയമസഭയിലെ മുഴുവൻ എംഎല്‍എ മാരുടെയും പേരും ഫോണ്‍ നമ്പറും താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവരവരുടെ ജനപ്രതിനിധികളെ വിളിച്ച് ആരാവണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യപ്പെടൂ എന്നാണ് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

ഇത് രാജവാഴ്ചയല്ല, ഇവിടെ പിന്‍ഗാമികളെ വാഴിക്കലില്ല. ജനങ്ങളെ സേവിക്കുന്നവരെയാണ് വേണ്ടത്. അല്ലാതെ ഒരു ഭരണ കര്‍ത്താവിനെയല്ല- അരവിന്ദ് സ്വാമി കുറിയ്ക്കുന്നു. അരവിന്ദ് സ്വാമിയുടെ ഓണ്‍ലൈന്‍ കാമ്പയിനില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

കമല്‍ ഹാസൻ നേരത്തെ തന്നെ ശശികലക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. താരങ്ങൾ അവരുടെ നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കേണ്ട സമയ അതിക്രമിച്ചിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം നടൻ മാധവനുള്ള ട്വീറ്റിൽ കമൽ പറഞ്ഞത്.