സമൂഹത്തിലെ വില്ലന്മാർ ഭീകരർ, പ്രതികരിക്കാൻ സിദ്ധാർഥിനെപ്പോലെ ചിലർക്കേ കഴിയൂ; ശശി തരൂർ


നേരത്തെ നടി പാർവതി തിരുവോത്തും സിദ്ധാർഥിന് പിന്തുണ അറിയിച്ചിരുന്നു.

Sasi Tharoor, Sidharth

നടൻ സിദ്ധാർഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.

സിനിമയിലെ വില്ലൻമാരെക്കാൾ സമൂഹത്തിലെ വില്ലൻമാർ ഭീകരൻമാരാണെന്നും അതിനെതിരെ പ്രതികരിക്കാൻ സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കെ ധൈര്യമുള്ളു എന്നാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.

"എന്തുകൊണ്ടാണ് സിനിമയിൽ കാണുന്ന നായകൻമാർ തീവ്രമായ പ്രചാരണങ്ങൾക്കെതിരേ ശബ്ദമുയർത്താത്തതെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്.. നമ്മുടെ സമൂഹം സംരക്ഷിക്കുകയും, ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലൻമാർ ഭീകരന്മാരാണ്. അവരെ ഈ നായകൻമാർക്ക് താങ്ങാനാവില്ല. സിദ്ധാർഥിനെ പോലുള്ള അപൂർവ്വം ചിലർക്കൊഴികെ..." ശശി തരൂർ ട്വീറ്റ് ചെയ്യുന്നു

We often wonder why our on-screen heroes don’t speak up, or cravenly spout propaganda. One reason: the off-screen...

Posted by Shashi Tharoor on Thursday, 29 April 2021

നേരത്തെ നടി പാർവതി തിരുവോത്തും സിദ്ധാർഥിന് പിന്തുണ അറിയിച്ചിരുന്നു. നിങ്ങൾക്കൊപ്പം ഞാനുണ്ട് എന്നാണ് പാർവതി പറഞ്ഞത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. എന്നെപ്പോലെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ഉണ്ടെന്നും പാർവതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'സിദ്ധാർഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.'

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ മാത്രമേ രാജ്യം പൂർണ്ണമായും പ്രതിരോധശേഷി നേടൂ എന്നതായിരുന്നു സിദ്ധാർഥ് ട്വീറ്റ്. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകും എന്നായിരുന്നു ബിജെപി ബംഗാളിന്റെ പോസ്റ്റ്.

Content Highlights: sasi tharoor mp supports actor sidharth Cyber attack death threat BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented