ആട്ടക്കത്തി, മദ്രാസ്, കബാലി, കാലാ എന്നീ ചിത്രങ്ങൾക്കു ശേഷം പാ രഞ്ജിത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.  'സാർപട്ടാ പരമ്പരൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആര്യയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 

 ഒരു ബോക്സറുടെ ഗെറ്റപ്പിലാണ് പോസ്റ്ററിൽ ആര്യ പ്രത്യക്ഷപ്പെടുന്നത്. 

'അവസരങ്ങൾ അത്ര എളുപ്പം നമുക്ക് ലഭിക്കില്ല.. ഇത് നമ്മുടെ കളിയാണ്.  മുൻപിലുള്ള ആളെ അവിശ്വസിപ്പിക്കുന്ന പ്രകടനമാവണം. വന്ന് കളിക്കൂ കബിലാ' എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

#K9Studioz proudly presents the First Look of #arya l's #SarpattaParambarai 🥊 A Pa.Ranjith film இங்க வாய்ப்பு ‘ன்றது...

Posted by Pa Ranjith on Tuesday, 1 December 2020

വടക്കൻ ചെന്നൈയിൽ മുൻപ് നടന്ന ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സാർപട്ടാ പരമ്പരൈയെന്നാണ് റിപ്പോർട്ടുകൾ. കലൈയരശനും ദിനേശും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ...

Content Highlights : Sarpatta Parambarai Pa Ranjith Arya New Movie