-
മോഹിനിയാട്ടത്തിലൂടെ സര്‍പ്പങ്ങളെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെയും പരിചയപ്പെടുത്തുന്ന ഡോ. മേതില്‍ ദേവികയുടെ സര്‍പ്പതത്വം എന്ന ഡാന്‍സ് ഡോക്യുമെന്ററി പുറത്തിറങ്ങി. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ടൊവിനോ തോമസ്, വിനീത് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്.
പ്രശസ്ത നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവികയുടെ പുത്തന്‍ പരീക്ഷണമാണ് ഈ ഡാന്‍സ് ഡോക്യുമെന്ററി.
സര്‍പ്പകഥകളെ മോഹിനിയാട്ടവുമായി സമന്വയിപ്പിച്ചുകൊണ്ടാണ് ദേവിക ഈ ഡോക്യുമെന്ററി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡാന്‍സിന്റെ കണ്‍സെപ്റ്റും കൊറിയോഗ്രഫിയും മേതില്‍ ദേവിക തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് കടമ്പയും ദേവികയും ചേര്‍ന്ന് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നു. വിപിന്‍ ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മുകേഷും ദേവികയും ചേര്‍ന്ന് തുടങ്ങിയ ചിത്രകൂടം ആര്‍ട്ട് ഹൗസാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Sarpatatwam or The Serpent Wisdom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..