ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്‌നിന് തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും ആരാധകര്‍ ഉണ്ടായിക്കൊണ്ടിരുന്നു. വിക്രം നായകനാകുന്ന കോബ്രയില്‍ ഒരു വേഷം ചെയ്യാനിരിക്കുകയായിരുന്നു തമിഴിലേക്കും ക്ഷണം ലഭിച്ച ഷെയ്ന്‍.
എന്നാല്‍ കോബ്രയില്‍ ഷെയ്‌നിനെ മാറ്റി സര്‍ജാനോ ഖാലിദിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനമായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വിക്രമിനൊപ്പം ഒരു പ്രധാന
റോളില്‍ തന്നെയാണ് സര്‍ജാനോ അഭിനയിക്കുന്നത്.
ഷെയ്‌നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് നടനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയും ഷെയ്‌നുമായുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാന കാരണം. തുടര്‍ന്നാണ് സര്‍ജാനോ ഖാലിദിനെ അഭിനയിപ്പിക്കാന്‍ കോബ്രയുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനമെടുത്തത്. ചിത്രീകരണത്തിനായി സര്‍ജാനോ ഇന്ന് ചെന്നൈയിലെത്തി.
ചിയാന്‍ വിക്രം, ശ്രീനിധി ഷെട്ടി, ഇര്‍ഫാന്‍ പഠാന്‍, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നിര്‍മാതാക്കള്‍. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനാണ്.
Content Highlights : sarjano khalid replaces shane nigam in cobra movie