അയാളെ അങ്ങനെയൊന്നും പിടിക്കാനാവില്ല, വേഷപ്രച്ഛന്നതയുടെ മാസ്റ്ററാണയാൾ ; 'സർദാർ' ട്രെയിലർ


റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെയും പ്രധാനവേഷത്തിലുണ്ട്.

സർദാർ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/sikarthi

കാർത്തി നായകനാകുന്ന പുതിയ ചിത്രം 'സർദാറി'ന്റെ ട്രെയിലർ പുറത്തിറങ്ങി. കാർത്തിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതും മിത്രൻ തന്നെയാണ്.

റാഷി ഖന്ന, രജീഷ വിജയൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെയും പ്രധാനവേഷത്തിലുണ്ട്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സർദാർ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിദേശ രാജ്യങ്ങളിലടക്കമായിരുന്നു 'സർദാർ' ചിത്രീകരിച്ചത്.



ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. റൂബനാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. ജോർജ് സി വില്യംസാണ് ഛായാഗ്രാഹണം. പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിൽ എസ് ലക്ഷ്‍മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Content Highlights: sardar trailer, karthi new movie releasing this diwali

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented