മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെ വന്ന് പിന്നീട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സരയു മോഹന്‍. വെറുതെ ഒരു ഭാര്യ, സാള്‍ട്ട് മാംഗോ ട്രീ,കപ്പല്‍ മുതലാളി, ജനപ്രിയന്‍ തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സരയു വിവാഹശേഷവും സിനിമയില്‍ സജീവമാണ്. 

തന്റെ ജന്മദിനത്തിന് സരയു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

"നല്ല ഒരു ജന്മദിനം ആയിരുന്നു... പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നല്‍കാതെ തന്നെ ഒരുപാട് സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ തന്നെ ആണ് ജീവിതം... നന്ദി.. 30ന്റെ പടിവാതിലില്‍ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32പല്ലും കാണിച്ചു ചിരിക്കാന്‍ പറ്റുന്നത് സ്‌നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാന്‍ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കില്‍ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്.... ഒരുപാട് സ്‌നേഹം എല്ലാവര്‍ക്കും.."സരയു കുറിക്കുന്നു 

കക്ഷി അമ്മിണിപ്പിള്ളയാണ് സരയു അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു സരയുവിന്റേത്

Content Highlights : Sarayu Mohan On her birthday actress Sarayu Facebook Post