ഴിമതി ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് മുന്‍ പ്രസിഡന്റ് ശരത്കുമാറിനെയും മുന്‍ ജനറല്‍ സെക്രട്രി രാധാ രവിയെയും പുറത്താക്കി. 

സംഘടനയുടെ ഭാരവാഹികളായിരിക്കെ അവശ കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സ്വരുക്കൂട്ടിയിരുന്ന ഫണ്ട് തിരിമറി നടത്തിയതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. 

ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി വിശാലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിക്കുന്നത്. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും കമ്മിറ്റിയുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

അഴിമതികാണിച്ച ശരത്കുമാറിനും രാധാ രവിക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിശാല്‍ ആവശ്യപ്പെട്ടു. പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചെന്നൈയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് വിശാല്‍ ചെന്നൈ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.