അപ്പാനി ശരത് | ഫോട്ടോ: മാതൃഭൂമി, www.facebook.com/SarathAppaniOfficial
നാടകത്തെ സ്നേഹിച്ചിരുന്ന, ഇപ്പോഴും സ്നേഹിക്കുന്ന ഒട്ടനവധി കലാഹൃദയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവർക്കായി ഒരു സന്തോഷ വാർത്ത എന്ന തലക്കെട്ടോടെയാണ് 'ലോക്കൽ ബണ്ടിൽ' എന്ന സംരംഭം നടൻ അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമാകുന്നത്. തികച്ചും ഒരുപാട് കഴിവുള്ള വ്യക്തികളെ കണ്ടെത്തി അവർക്ക് നാടകത്തിലൂടെ അവസരങ്ങൾ നൽകുക എന്നത് തന്നെയാണ് 'ലോക്കൽ ബണ്ടിൽസിന്റെ' ഉദ്ദേശം.
നാടകങ്ങൾ കേരളത്തിലും ഇന്ത്യക്ക് പുറത്തും ആളുകളിലേക്ക് എത്തിക്കുക, ഡ്രാമ ക്ലാസ്സുകൾ സംഘടിപ്പിക്കുക, ഓഡിഷനുകൾ നടത്തുക, ഭാവിയിൽ സിനിമകൾ പോലുള്ള വലിയ മേഖലയിൽ നിർമ്മാണം എന്നതിലേക്കും ചിന്തിക്കുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് ലോക്കൽ ബണ്ടിൽ കൊണ്ട് അർത്ഥമാക്കുന്നത്.
ഇപ്പോൾ ഇതാ പുതിയ ആരംഭം എന്ന നിലയിൽ ഒരു നാടകം സംഘടിപ്പിക്കുകയാണ് ലോക്കൽ ബണ്ടിൽ. യുണൈറ്റഡ് ഫ്ലൈയിങ് ഒബ്ജെക്ട്സ് അഥവാ യൂ.എഫ്.ഒ എന്ന പേരിലാണ് നാടകം നടത്താനുദ്ദേശിക്കുന്നത്. ഇതിനായി അഭിനേതാക്കളെ തേടി കൊണ്ട് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുഴുവനായും ഫിസിക്കൽ നോൺ വേർബൽ രീതിയിലാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. ഈ മാസം 13ന് കൊച്ചി ആലുവയിലുള്ള ലുക്കാമോ റെസ്റ്റോ കഫെയിൽ വെച്ചായിരിക്കും ഓഡിഷൻ നടത്തുക.
18നും - 35നും ഇടയിൽ പ്രായം വരുന്നവർക്ക് ഓഡിഷനിൽ പങ്കെടുക്കാനാവും. നാടക സംവിധാനം നിർവ്വഹിക്കുന്നത് കണ്ണൻ ഉണ്ണിയാണ്. പ്രൊഡക്ഷൻ മാനേജർ: സിനു സിദ്ധാർത്ത്, സ്റ്റേജ് മാനേജർ: അതുൽ എം, ഡിസൈനേഴ്സ്: മനസ്റ്റിക് മങ്കി, മീഡിയ പ്രൊമോഷൻ: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ.
Content Highlights: Sarath Appani, Local Bundle, Appani Sarath movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..