അപ്പാനി ശരത്, ബെർണാർഡ് പോസ്റ്റർ, അഞ്ജലി അമീർ
അങ്കമാലി ഡയറീസ്, വെളിപാടിൻറെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം 'ബെർനാർഡ്'ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.അഞ്ജലി അമീർ ആണ് ചിത്രത്തിൽ നായികയാവുന്നത്.
ദേവപ്രസാദ് നാരായണനാണ് 'ബെർനാർഡ്' എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാർക്കിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്.
ആർട്ട് വിപിൻ റാം,പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ് നിർവ്വഹിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
Content Highlights : Sarath Appani Anjali Ameer New movie Bernard
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..