അന്ന ബെൻ - ജൂഡ് ആന്റണി ചിത്രം സാറാസിലെ ​ഗാനം പുറത്ത്; ചിത്രം ഒ.ടി.ടി റിലീസിന്


ആമസോൺ പ്രൈമിലൂടെ ജൂലൈ 5-നാണ് ചിത്രത്തിന്റെ റിലീസ്.

Sunny Wayne, Anna Ben

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. മേലെ വിണ്ണിൻ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇരുന്നോറോളം ജൂനിയർ ആർട്ടിസ്റ്റുകളെ അടക്കം ഉൾപ്പെടുത്തി കോവിഡ് കാലത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂർണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

ആമസോൺ പ്രൈമിലൂടെ ജൂലൈ 5-നാണ് ചിത്രത്തിന്റെ റിലീസ്.

വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

ലൂസിഫർ, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. എഡിറ്റിംഗ് റിയാസ് ബാദർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ.

സൗണ്ട് മിക്സിങ് ഡാൻ ജോസ്, പ്രോജക്ട് ഡിസൈനർ ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ സജീവ് അർജുനൻ, ഫിനാൻസ് കൺട്രോളർ ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, പി.ആർ.ഒ. ആതിര ദിൽജിത്ത്, സ്റ്റിൽസ് സുഹൈബ്, ഡിസൈൻ 24എ.എം.

content highlights : Saras movie song Sunny Wayne Anna Ben Jude Anthany Shaan Rahman Amazon prime release

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented