ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'സാറാസ്' കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്.  ചിത്രത്തില്‍ അമ്മായിയുടെ വേഷം ചെയ്ത നടിയെ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. എറണാകുളം തേവര സ്വദേശിയായ വിമലയായിരുന്നു മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍, സിനിമ വിജയകരമായി മുന്നേറുമ്പോള്‍ സങ്കടക്കടലിലാണ് വിമല. 

മൂത്ത മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലാണ് വിമല. ഗുരുതരമായ വൃക്കരോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്‍കാനായി വിമല തയ്യാറാണെങ്കിലും അതിനുള്ള പണം കണ്ടെത്താനാവാതെ ഉഴലുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിമലയുടെ മകളെ ചികിത്സിക്കുന്നത്. ഇരുവൃക്കകളും തകാരാറിലായതിനാല്‍ ഡയലിസിസ് മാത്രമാണ് ആശ്രയം. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്‌. പെട്ടന്ന് തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഡയാലിസിസ് പോലും ഫലിക്കില്ലെന്ന് വിമല മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു. 

"സിനിമ ഞാന്‍ കണ്ടിട്ടില്ല. ഡബ്ബിങ്ങ് നടക്കുമ്പോള്‍ മാത്രമാണ് ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ കാണുന്നത്. മകളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ്.  അതിനിടയില്‍ സിനിമ കാണാനൊന്നും സമയം ലഭിച്ചിട്ടില്ല. 32 വയസ്സു മാത്രമേ മകള്‍ക്ക് പ്രായമുള്ളൂ. സഹായിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. 17-ാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.  ഭര്‍ത്താവ് നേരത്തേ മരിച്ചു. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. മാന്യമായി ചെയ്യാവുന്ന എല്ലാ ജോലികളും ഞാന്‍ ചെയ്തു. വീടുകള്‍ തോറും കയറി ഷാംപൂ, അച്ചാറുകള്‍ തുടങ്ങിയവ വിറ്റും കുട്ടികളെ പഠിപ്പിച്ചു. രണ്ട് പെണ്‍കുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ചു. ഒറ്റയ്ക്കായിരുന്നു ഞാന്‍. ആദ്യം രണ്ട് തമിഴ്‌സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീടാണ് മലയാളത്തില്‍ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കുന്നത്. ജീവിതം കര കയറ്റാന്‍ നോക്കുന്നതിനിടെയാണ് മകളെ വൃക്കരോഗം ബാധിക്കുന്നത്"- വിമല പറഞ്ഞു.

വിമല നാരായണന്‍
ACCOUNT NUMBER: 67255098984
IFSC CODE:SBIN0016860
SBI BANK PERUMPILLYNJARAKKAL
GOOGLE PAY: 9995299315

Content Highlights: saras movie aunty character Vimala needs help for daughters treatment, kidney failure, Saras Movie, Jude Antony, Anna Ben, Sunny Wayne