'ശാരദ സന്ധ്യ' സൂര്യ കൃഷ്ണമൂർത്തി പ്രകാശനം ചെയ്യുന്നു | photo: special arrangements
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ മകന് ഡോക്ടര്‍ ജി. ഉണ്ണികൃഷ്ണകുറുപ്പ് വരികളെഴുതിയ 'ശാരദ സന്ധ്യ' എന്ന ആല്‍ബം പുറത്തിറങ്ങി. രഞ്ജിത് മേലേപ്പാട്ട് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ ശ്യാംഗോപാലാണ്. തിരുവനന്തപുരത്ത് വെച്ച് സൂര്യ കൃഷ്ണമൂര്ത്തിയാണ് 'ശാരദ സന്ധ്യ' പ്രകാശനം ചെയ്തത്.
'ശാരദ സന്ധ്യ' എന്ന ആല്‍ബം ലോകത്തുള്ള സ്നേഹമതികളായ ഓരോ പങ്കാളികള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകള്‍ പറയുന്നത്. ജീവിതത്തിലെ ഓരോ നാള്‍വഴിയിലും, ഉയര്‍ച്ചയിലും താഴ്ചയിലും സന്തോഷത്തിലും സങ്കടത്തിലും, പങ്കിടാന്‍ ഒപ്പം ഒരാള്‍ ഉണ്ടാവുന്നത് അനുഗ്രഹമാണ് എന്ന വിശ്വാസമാണ് 'ശാരദ സന്ധ്യ' എന്ന ആല്‍ബത്തിന്റെ കാതല്‍.
രാഹുല്‍ രുക്കുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സോബിന്‍ സോമനാണ് എഡിറ്റിങ്. പ്രവാസിയായ അരുണ്‍ എസ്. തമ്പിയാണ് നിര്‍മാണം.
Content Highlights: sarada sandhya musical album released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..