ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന് ബോളിവുഡിന് ഇപ്പോള്‍ അപരിചിതയല്ല. കേദാര്‍നാഥ് എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സാറയിപ്പോള്‍. എന്നാല്‍ മെലിഞ്ഞ സാറയ്ക്ക് പറയാന്‍ മറ്റൊരു കഥയുണ്ട്. 94 കിലോയില്‍ നിന്ന് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയ ഫിറ്റ്നെസ്സിന്റെ കഥ.
ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് സാറ വളര്‍ന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. പി.സി.ഒ.ഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു.
സിനിമ കുടുംബത്തിലെ തന്റെ കരിയറും അത് തന്നെയാണെന്ന് ഉറപ്പിച്ചതോടെ വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തിച്ചുതുടങ്ങി. ഒരിക്കല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ സാറ വണ്ണം കുറയ്ക്കാന്‍ തന്നെ ഉറപ്പിച്ചു.
കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 96 കിലോയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറാന്‍ സാറയെ സഹായിച്ചത്.
രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ്ങ് നായകനായി എത്തുന്ന സിംബയാണ് സാറയുടെ റിലീസാവാനുള്ള പുതിയ ചിത്രം.
ContentHighlights: Sara ali khan weight loss, saif ali khan, amritha singh, kareena kapoor, kedharnath, simba
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..