രക്ഷിക്കാൻ വന്നയാൾക്ക് സെൽഫിയായിരുന്നു വേണ്ടത്; മരണത്തെ മുഖാമുഖം കണ്ടുവെന്ന് സാറയും ജാൻവിയും


കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ എന്ന പരിപാടിയിലായിരുന്നു സാറയും ജാൻവിയും തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചത്.

സാറാ അലിഖാൻ, ജാൻവി കപൂർ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ

ബോളിവുഡിലെ രണ്ട് താരപുത്രിമാരാണ് സാറാ അലി ഖാനും ജാൻവി കപൂറും. വെള്ളിത്തിരയ്ക്ക് പുറത്ത് നല്ല സുഹൃത്തുക്കളായ ഇരുവരും നല്ല യാത്രാ പ്രേമികൾകൂടിയാണ്. കശ്മീർ യാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട രണ്ട് സന്ദർഭങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ എന്ന പരിപാടിയിലായിരുന്നു സാറയും ജാൻവിയും തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചത്.

കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ വഴി തടസ്സപ്പെട്ടതാണ് ഒരു സംഭവം. ഭൈരവ്നാഥിലെത്തിയപ്പോൾ സാധാരണ എല്ലാവരും പോകാറുള്ള വഴിക്കുപകരം ജാൻവി തിരഞ്ഞെടുത്തത് ഹൈക്ക് ചെയ്ത് പോകാവുന്ന മറ്റൊരു വഴിയിലൂടെയാണ്. ഇതാണ് രണ്ട് യുവനായികമാർക്കും യാത്രയിൽ കൂടുതൽ അപ്രതീക്ഷിത സംഭവങ്ങൾ നേരിടാൻ കാരണമായ രണ്ടാമത്തെ അനുഭവം.

"ഭൈരവ്നാഥിലേക്ക് പോകാൻ സാധാരണ നല്ല വഴിയുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ ഹൈക്ക് ചെയ്ത് പോകാനാണ് തീരുമാനിച്ചത്. പാറകൾ മാത്രമുള്ള ചെരിഞ്ഞ പ്രദേശമുണ്ടായിരുന്നു. അത് കയറിപ്പോകാം എന്ന മട്ടിലായിരുന്നു ജാൻവി. തുടക്കത്തിൽ അല്പം സംശയമുണ്ടായിരുന്നെങ്കിലും ആരുടെയെങ്കിലും ആവേശം ചോർത്തുന്നയാളെന്ന് വിളിക്കപ്പെടുമോ എന്ന് ഭയമുണ്ടായിരുന്നു." സാറ പറഞ്ഞു.

ഭയന്നാണ് ഓരോ ചുവടും മുന്നോട്ടുവെച്ചതെന്നും ഒരുഘട്ടത്തിൽ പാറയിൽ നിന്ന് താഴേക്ക് വീഴുമോ എന്ന് ഭയപ്പെട്ടുവെന്നും പാറയിൽ പിടിച്ചുനിന്ന തങ്ങളെ തിരിച്ചറിഞ്ഞ ഒരാരാധകൻ അടുത്തേക്ക് എത്തിയപ്പോഴാണ് സമാധാനമായതെന്നും സാറ കൂട്ടിച്ചേർത്തു. പക്ഷേ അയാൾ സഹായിക്കാതെ സെൽഫിയെടുക്കാനാണ് തുനിഞ്ഞതെന്നും താരം പറഞ്ഞു. ഒടുവിൽ 30 മിനിറ്റിന് ശേഷം സാറയുടെ ഡ്രൈവറാണ് രണ്ടുപേരേയും കണ്ടെത്തിയത്. പിന്നീട് സ്പെഷ്യൽ ഫോഴ്സിന്റെ സഹായത്തോടെയാണ് നടിമാർ അവിടെ നിന്നും രക്ഷപ്പെട്ടത്.

മോശം കാലാവസ്ഥയാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്ന് ജാൻവിയും പറഞ്ഞു. ഹീറ്ററില്ലാത്ത കുറഞ്ഞ ചെലവുള്ള ഹോട്ടലിലാണ് താമസിച്ചത്. കയ്യിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം അണിഞ്ഞിട്ടും വിറയ്ക്കുകയായിരുന്നു. സുഹൃത്തുക്കളെ കണ്ട് മുറിയിലേക്ക് തിരിച്ചുവന്ന സാറയുടെ ചുണ്ടുകൾ നീല നിറത്തിലായിരുന്നു. അവർ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. മൈനസ് ഏഴ് ഡി​ഗ്രി കാലാവസ്ഥയിൽ ഹോട്ടലിലെ ബാത്ത്റൂം ഉപയോ​ഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ജാൻവി പറഞ്ഞു.

Content Highlights: Sara Ali Khan, Janhvi Kapoor, Sara ans Janhvi travel experience

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented