ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ആരാധകര്‍ക്ക് നടുവിലൂടെ സാറ നടന്നു പോകുന്ന ചിത്രമാണത്. അതില്‍ സാറയ്ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അജയ് എന്നാണ് കുട്ടിയുടെ പേര്. ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാറയുടെ ചിത്രം വൈറലാകുന്നത്. അതില്‍ സാറയ്ക്കൊപ്പം നില്ക്കുന്ന ചുവന്ന ബനിയന് ധരിച്ചു നില്കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മുംബൈയില്‍ നിന്നുള്ള ചിത്രമാണിതെന്ന് കരുതപ്പെടുന്നു. ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍. അജയിനെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlights: Sara Ali Khan viral photo with a fan, missing son from MP family
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..