സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയ വിക്കി കൗശാലും സാറാ അലിഖാനും
മുംബൈ : ഉജ്ജയിനിക്ക് പിന്നാലെ സിദ്ധിവിനായക ക്ഷേത്രത്തിലും ദര്‍ശനം നടത്തി നടി സാറാ അലിഖാന്‍. നടന്‍ വിക്കി കൗശലും ഒപ്പമുണ്ടായിരുന്നു.വിക്കി കൗശലും സാറാ അലി ഖാനും ഒരുമിച്ച് അഭിനയിച്ച സാരാ ഹത്കെ സാരാ ബച്ച്കെ എന്ന ചിത്രം ജൂണ്‍ രണ്ടിന് പുറത്തിറങ്ങി. ബോക്സോഫീസില്‍ നല്ല പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.
അതിനു നന്ദിപറയാന്‍ കൂടിയാണ് തങ്ങള്‍ ക്ഷേത്രത്തിലെത്തിയതെന്ന് താരങ്ങള്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പുറത്തിറങ്ങിയ വിക്കിയും സാറ അലിഖാനും മാധ്യമപ്രവര്‍ത്തകര്‍ക്കും മധുരം നല്‍കി.
എനിക്ക് വളരാന്‍കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഓരോസിനിമയും പഠിക്കാനും വളരാനുമുള്ള അവസരമാണ്, യാത്ര അനന്തമാണെങ്കിലും ഈ ചെറിയവിജയങ്ങള്‍ ആഘോഷിക്കേണ്ടത് പ്രധാനമാണെന്ന് ബോളിവുഡ് താരം സാറാ അലിഖാന്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് സാറാ അലിഖാനെതിരേ രൂക്ഷമായ പ്രതികരണം ചില വിഭാഗങ്ങള്‍ക്കിടയില്‍നിന്ന് ഉണ്ടായിരുന്നു. നടിക്കെതിരേ ഭീഷണികളും ഉയര്‍ന്നിരുന്നു. ഇത് തന്റെ ഇഷ്ടമാണെന്നായിരുന്നു സാറാ അലിഖാന്റെ പ്രതികരണമുണ്ടായത്.
Content Highlights: sara ali khan vicky kaushal visit siddhivinayak temple, Zara Hatke Zara Bachke film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..